ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
BY BSR3 Dec 2022 11:19 AM GMT
X
BSR3 Dec 2022 11:19 AM GMT
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടന്‍ കെ.എസ് പ്രേമന്‍ എന്ന കൊച്ചുപ്രേമന്‍(68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ 'ഏഴ് നിറങ്ങള്‍' ആണ് ആദ്യ സിനിമ. ദില്ലിവാല രാജകുമാരന്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തിളക്കം, ഗുരു, ലീല, തെങ്കാശിപ്പട്ടണം,കല്യാണരാമന്‍, ഛോട്ടാ മുംബൈതുടങ്ങി 250ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഹാസ്യതാരങ്ങള്‍ നിറഞ്ഞുനിന്നിരുന്ന കാലത്ത് തന്റേതായ ശൈലിയില്‍ പ്രേക്ഷകരെ രസിപ്പിച്ച കൊച്ചുപ്രേമന്‍ നിരവധി ഹിറ്റ് സിനികളുടെ ഭാഗമാവുകയും ചെയ്തു.സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.
Next Story
RELATED STORIES
മാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTമുസ് ലിം, സ്വേച്ഛാധിപത്യം; വാക്കുകള്‍ക്ക് വിലക്കുമായി ദൂരദര്ശന്|
17 May 2024 9:13 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTപശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ക്ക്...
16 May 2024 5:05 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMT