രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
BY FAR12 March 2024 4:45 AM GMT
X
FAR12 March 2024 4:45 AM GMT
കോതമംഗലം: എറണാകുളം കളപ്പാറയില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുട്ടംപുഴ പഞ്ചായത്തിലെ മാമലകണ്ടം എളംബ്ലാശ്ശിരി പറമ്പില്‍ പരേതനായ നാരായണന്റെ മകന്‍ പി.എന്‍.വിജില്‍ (41) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മാമലകണ്ടത്ത് നിന്ന് കോതമംഗലത്തേക്ക് വരും വഴി പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കളപ്പാറ ഭാഗത്ത് വച്ച് തിങ്കളാഴ്ച രാത്രി 10 ഓടെയാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2-ന് മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT