ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കാനയിലേക്ക് തെറിച്ചുവീണ നിലയില്‍
തൊടുപുഴ: കോതമംഗലം - നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. സമീപത്തെ കാനയില്‍ തെറിച്ചുവീണ് കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും വിനോദയാത്രയ്ക്കായി രണ്ടു ദിവസം മുമ്പ് വീടുകളില്‍നിന്നും പുറപ്പെട്ടതായാണ് വിവരം. കോതമംഗലം ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന.
പുലര്‍ച്ചെ 4 മണിയോടെ ഒരു ബൈക്ക് പാതയോരത്തു മറിഞ്ഞു കിടക്കുന്നത് കണ്ട്, ഇതുവഴിയെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ സമീപത്തെ കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT