പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍
BY FAR31 July 2023 3:20 PM GMT
X
FAR31 July 2023 3:20 PM GMT
മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. വിട്ള പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ദക്ഷിണ കന്നഡ-കേരളാ അതിര്‍ത്തിയിലാണ് സംഭവം നടന്ന പ്രദേശം. വിട്ള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്തെ പ്രമുഖ ബിജെപി പ്രവര്‍ത്തകരായ സുകുമാര്‍ ബേല്‍ചാഡാ, അക്ഷയ് ദേവഡിഗാ എന്നിവരും കമലാക്ഷ ബേല്‍ചാഡാ എന്നിവരുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയിലേക്ക് കൊണ്ടുപോവുകയും മറ്റ് നാലുപേരെ വിവരമറിയിക്കുകയും ചെയ്തു. അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT