ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു
BY FAR20 Feb 2024 6:17 AM GMT
X
FAR20 Feb 2024 6:17 AM GMT
പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്. രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു.
സംഭവസമയത്തു വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണു മരിച്ചത്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT