Latest News

അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ല; ഒരു വര്‍ഷം കൂടെ കരാര്‍ നീട്ടി

അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ല; ഒരു വര്‍ഷം കൂടെ കരാര്‍ നീട്ടി
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഒരു സീസണ്‍ കൂടെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. ലൂണയുടെ കരാര്‍ 2024വരെ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടുക ആണെങ്കില്‍ ലൂണയുടെ കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടെ നീട്ടാന്‍ ആവുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ലൂണയുടെ കരാര്‍ 2025ലേക്ക് നീട്ടിയത്. ലൂണയെ സ്വന്തമാക്കാന്‍ എഫ് സി ഗോവ അടക്കമുള്ള ക്ലബ്ബുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.

അഡ്രിയാന്‍ നിക്കോളാസ് ലൂണ റെട്ടാമറു എന്ന ലൂണ മൂന്ന് വര്‍ഷം മുമ്പാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. അന്ന് മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍സിയും ലൂണയില്‍ എത്തി. ഈ സീസണില്‍ പരിക്ക് കാരണം ലൂണയ്ക്ക് ഏറെ മത്സരങ്ങളില്‍ നഷ്ടമായിരുന്നു.


Next Story

RELATED STORIES

Share it