കോട്ടയത്ത് കാറിലിടിച്ച് ബൈക്ക് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം
BY SLV14 March 2024 7:35 AM GMT
X
SLV14 March 2024 7:35 AM GMT
കോട്ടയം: കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍നിന്ന് വീണ വിദ്യാര്‍ഥി ബസിനടിയില്‍ പെട്ട് മരിച്ചു. ചിറ്റാര്‍ മണ്ണാപറമ്പില്‍ അമല്‍ ഷാജി (18) ആണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഏറ്റുമാനൂര്പൂഞ്ഞാര് സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ ജംങ്ഷനിലായിരുന്നു അപകടം.
പുലിയന്നൂരില്‍ പോയി തിരികെ വരികയായിരുന്ന അമല്‍ കാറിനെ മറിക്കടക്കുമ്പോഴാണ് ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയും അമല്‍ എതിരെ വന്ന ടൂറിസ്റ്റു ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്.
ഷാജിയുടേയും ഗ്രേസിന്റേയും മകനാണ് അമല്‍ ഷാജി. സഹോദരി: എലിസബത്ത്.
Next Story
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT