വിദേശവനിത ബെംഗളൂരുവിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് നിഗമനം
ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താന് സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാര്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയില്‍ ബെംഗളൂരുവിലെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് കരുതുന്നത്. സെറീനയെ കാണാനായി ഹോട്ടലില്‍ ആരെങ്കിലും എത്തിയിരുന്നോ എന്നതുസംബന്ധിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലിസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT