കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിയ്ക്ക്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ കിരീടധാരണം. തുടക്കത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ ഐഎസ്എല്‍ കിരീടം നേടിയത്. ഐഎസ്എല്‍ ഷീല്‍ഡ് മോഹന്‍ ബഗാനു മുന്നില്‍ നഷ്ടപ്പെട്ടതിന്റെ പകരം വീട്ടല്‍ കൂടി ആയി ഇത്.
മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 44 മിനിറ്റ് വേണ്ടിവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുന്‍പ് കമ്മിംഗ്സിലൂടെ മോഹന്‍ ബഗാന് ലീഡെടുത്തു. രണ്ടാം പകുതിയില്‍ മുംബൈ കളം നിറഞ്ഞു, 53ാം മിനിറ്റില്‍ പെരേര ഡിയാസിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച മുംബൈ 81ാം മിനിറ്റില്‍ ബിപിന്‍ സിംഗിലൂടെ ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ വോചസിന്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.
RELATED STORIES
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMTപക്ഷിപ്പനി:പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍...
18 May 2024 9:45 AM GMTസ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ സഹായി അറസ്റ്റില്‍
18 May 2024 9:44 AM GMTഹരിയാനയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേര്‍...
18 May 2024 6:51 AM GMT