ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍
ദുബയ്: ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര സ്റ്റോറിനുള്ള ഗിന്നസ് റെക്കോര്‍ഡുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍. പരമ്പരാഗത ജെന്റ്സ് ഫാഷന്‍ ബ്രാന്‍ഡായ തലാല്‍ യുഎഇയിലെ തുടങ്ങിയ മൊബൈല്‍ ഔട്‌ലറ്റ് സ്റ്റോറുകളാണ് ബഹുമതിക്ക് അര്‍ഹമാക്കിയത്.
കഴിഞ്ഞ മാസമാണ് തലാല്‍ ജെന്റ്‌സ് ഫാഷന്‍ മൊബൈല്‍ ബോട്ടിക് ആരംഭിച്ചത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ മൊബൈലല്‍ ടെക്‌സ്റ്റൈല്‍സ് എത്തും. ലോക്ഡൗണ്‍ നിയന്തണങ്ങള്‍ കാരണം മാളുകള്‍ അടച്ചിട്ടതും ഉപഭോക്താക്കള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞതുമാണ് ടെക്‌സ്റ്റൈല്‍ ഷോപ്പ് വീട്ടുപടിക്കലിലേക്ക് എത്തിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് തലാല്‍ ജെന്റ്‌സ് ഫാഷന്‍ ഉടമകള്‍ പറയുന്നു.
1987 ല്‍ സ്ഥാപിതമായ തലാലിന് മിഡില്‍ ഈസ്റ്റിലുടനീളം 32 ഔട്ട്ലെറ്റുകളും ഇറ്റലിയിലെ മിലാനില്‍ പാദരക്ഷാ ഫാക്ടറിയുമുണ്ട്. പരമ്പരാഗത ജെന്റുകളുടെയും കുട്ടികളുടെ ഫാഷന്റെയും ആക്സസറികളുടെയും പാദരക്ഷകളുടെയും സവിശേഷമായ തിരഞ്ഞെടുപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT