എസ് കെ അബ്ദുള്ള വിപിഎസ് ലേക് ഷോര്‍ എംഡിയായി ചുമതലയേറ്റു
കഴിഞ്ഞ ആറു വര്‍ഷമായി ആശുപത്രി സിഇഒ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു എസ് കെ അബ്ദുള്ള.ജൂലൈ 18ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മീറ്റിങ്ങിലാണ് വിപിഎസ് ലേക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പുതിയ എംഡിയായി എസ് കെ അബ്ദുള്ളയെ പ്രഖ്യാപിച്ചത്
കൊച്ചി:വിപിഎസ് ലേക് ഷോര്‍ ആശുപത്രിയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ ആയി നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ് കെ അബ്ദുള്ളയെ നിയമിച്ചു. കഴിഞ്ഞ ആറു വര്‍ഷമായി ആശുപത്രി സിഇഒ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു എസ് കെ അബ്ദുള്ള.ജൂലൈ 18ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മീറ്റിങ്ങിലാണ് വിപിഎസ് ലേക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പുതിയ എംഡിയായി എസ് കെ അബ്ദുള്ളയെ പ്രഖ്യാപിച്ചത്.
നിയമ ബിരുദധാരിയായ എസ് കെ അബ്ദുള്ള 30 വര്‍ഷമായി ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നു. 16 വര്‍ഷമായി വിപിഎസ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം 2016ലാണ് വിപിഎസ് ലേക് ഷോര്‍ ആശുപത്രിയുടെ സിഇഒ ആയി ചുമതലയേറ്റത്. 300ലേറെ ഡോക്ടര്‍മാരും 2000ലേറെ ആരോഗ്യപ്രവര്‍ത്തകരും സേവനമനുഷ്ഠിക്കുന്ന വിപിഎസ് ലേക് ഷോര്‍ ഇപ്പോള്‍ ഒരേസമയം 570 രോഗികളെ അഡ്മിറ്റ് ചെയ്ത് ചികില്‍സ നല്‍കാന്‍ പ്രാപ്തമായ ഒരു ക്വാട്ടേര്‍ണറി കെയര്‍ ഹോസ്പിറ്റലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT