Sub Lead

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
X
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെപികെ ജയകുമാറിനെയാണ് സ്വന്തം തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പോലിസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചു വരുന്നുണ്ട്. അന്വേഷണത്തിനായി മൂന്ന് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.





Next Story

RELATED STORIES

Share it