ട്വന്റിയിലെ അതിവേഗ സെഞ്ചുറി; നമീബിയന്‍ താരത്തിന് ലോക റെക്കോര്‍ഡ്
BY FAR28 Feb 2024 5:31 AM GMT
X
FAR28 Feb 2024 5:31 AM GMT
കഠ്മണ്ഡു: ട്വന്റി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോര്‍ഡ് ഇനി നമീബിയന്‍ ബാറ്റര്‍ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ പേരില്‍. ത്രിരാഷ്ട്ര പരമ്പരയില്‍ നേപ്പാളിനെതിരെ 33 പന്തുകളില്‍ സെഞ്ചുറി തികച്ചാണ് നമീബിന്‍ താരം പുതിയ ലോക റെക്കോര്‍ഡിട്ടത്. കഴിഞ്ഞവര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്‌ക്കെതിരെ 34 പന്തുകളില്‍ സെഞ്ചുറി നേടിയ നേപ്പാളിന്റെ കുശാല്‍ മല്ലയുടെ റെക്കോഡാണ് തകര്‍ന്നത്. മത്സരത്തില്‍ 36 പന്തില്‍ 101 റണ്‍സ് നേടിയ ഇടംകയ്യന്‍ ബാറ്റര്‍ ലോഫ്റ്റി ഈറ്റന്‍ അതില്‍ 92 റണ്‍സും നേടിയത് ബൗണ്ടറികളിലൂടെയാണ്. ആദ്യം ബാറ്റു ചെയ്ത നമീബിയ 206 റണ്‍സെടുത്തപ്പോള്‍ നേപ്പാള്‍ 186 റണ്‍സിന് ഓള്‍ഔട്ടായി.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT