ലോകകപ്പ്; ഇന്ത്യാ-പാക് മത്സരത്തിന്റെ ടിക്കറ്റിന് റെക്കോഡ് വില
വാഷിങ്ടണ്‍: ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ഒരു ടിക്കറ്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റു ചില ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ മത്സരത്തിന്റെ ടിക്കറ്റ് ലഭ്യമാണെങ്കിലും വില കേട്ടാല്‍ കണ്ണുതള്ളും. റീസെയില്‍ വെബ്സൈറ്റുകളില്‍ വിഐപി ടിക്കറ്റിന്റെ വില 33 ലക്ഷത്തിലധികമാണ്. പ്ലാറ്റ്ഫോം ഫീ കൂടി ചേരുമ്പോള്‍ ഇത് 41-ലക്ഷമാകും.
സ്റ്റബ്ഹബില് മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 1.04 ലക്ഷമാണ്. സീറ്റ്ഗീക്കില് ഏറ്റവും കൂടിയ വില 1.86 കോടിയാണ്. 2023-ഏകദിനലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാളും മൂന്നിരട്ടിയാണിത്.
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT