വീണ്ടും റൊണാള്‍ഡോയെ അനുകരിച്ച് അര്‍ജന്റീനയുടെ ഗര്‍നാച്ചോ; ഡി മരിയയുടെ അഭിപ്രായം തള്ളി
മാഞ്ചസ്റ്റര്‍: ഗോളടിച്ച ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷം അനുകരിച്ച് അര്‍ജന്റീന താരം അലജാന്‍ഡ്രോ വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ ഗോളാഘോഷം അര്‍ജന്റീന താരം ആവര്‍ത്തിച്ചത്. ഗോളടിക്കുമ്പോള്‍ റോണോയുടെ 'സ്യൂ സ്‌റ്റൈല്‍' ആഘോഷവും ഗര്‍നാച്ചോ നടത്താറുണ്ട്. താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്നു ഗര്‍നാച്ചോ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഗര്‍നാച്ചോയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ രംഗത്തെത്തിയിരുന്നു. താരം റൊണാള്‍ഡോയുടെ ആഘോഷം അനുകരിക്കുന്നതു നിര്‍ത്തണമെന്നായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ ആവശ്യം. റൊണാള്‍ഡോയ്ക്കു പകരം ഗര്‍നാച്ചോ മെസ്സിയെ അനുകരിക്കണമെന്നും, താനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നെന്നും എയ്ഞ്ചല്‍ ഡി മരിയ പ്രതികരിച്ചു. താരത്തിന്റെ ഉപദേശത്തിനു പിന്നാലെയും റൊണാള്‍ഡോയെ അനുകരിക്കുന്നത് ഗര്‍നാച്ചോ തുടരുകയായിരുന്നു.
മത്സരം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗര്‍നാച്ചോയുടെ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിക്കുകയും ചെയ്തു. മുന്‍പ് യുണൈറ്റഡില്‍ കളിച്ചിട്ടുള്ള റൊണാള്‍ഡോ, നിലവില്‍ സൗദി പ്രോ ലീഗിലെ അല്‍ നസ്ര്‍ ക്ലബ്ബിന്റെ താരമാണ്. 19 വയസ്സുകാരനായ ഗര്‍നാച്ചോ സ്പാനിഷ് ക്ലബ് അത്‌ലെറ്റികോ മഡ്രിഡിന്റെ യൂത്ത് ടീമിലൂടെയാണ് കരിയര്‍ തുടങ്ങിയത്.
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT