ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ
റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കും 2027ല്‍ സൗദിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ 'ദമാക് മൗണ്ടൈന്‍' എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിനായി ഇന്ത്യന്‍ ടീം വെള്ളിയാഴ്ച അബഹയില്‍ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ 'എ ഗ്രൂപ്പി'ല്‍ നിലവില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ഖത്തര്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയിന്റൊന്നുമില്ല.
യോഗ്യത റൗണ്ടിന്റെ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കുവൈത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാല്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അഫ്ഗാനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT