ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; ഛേത്രിക്ക് ഗോള്‍
BY FAR26 March 2024 6:34 PM GMT
X
FAR26 March 2024 6:34 PM GMT
ഗുവാഹത്തി: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തോറ്റത്. സൗദി അറേബ്യയില്‍ നടന്ന അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍രഹിത സമനിലയുടെ നിരാശയും ആയാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ഇന്ന് തുടക്കത്തില്‍ മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിലാണ് അടിതെറ്റിയത്. മത്സരത്തിന്റെ 38ാം മിനിറ്റില്‍ ആയിരുന്നു ഇന്ത്യയുടെ ഗോള്‍ വന്നത്. ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.
സുനില്‍ ഛേത്രിയുടെ 150ാം മത്സരമായിരുന്നു ഇത്. ഈ നാഴികകല്ല് ഗോളുമായി ആഘോഷിക്കാന്‍ ഛേത്രിക്ക് ആയി. ആദ്യ പകുതി ഇന്ത്യ 1-0ന്റെ ലീഡില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ അഫ്ഗാനിസ്താന്‍ സമനില ഗോള്‍ നേടി. അക്ബറി ആണ് അഫ്ഗാനായി സമനില ഗോള്‍ നേടിയത്.87ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് ചെയ്ത ഫൗള്‍ അഫ്ഗാന് പെനാള്‍റ്റി നല്‍കി. മുഖമ്മദ് ആ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ച് അഫ്ഗാനിസ്താന് ലീഡ് നല്‍കി. ഈ പരാജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റില്‍ നില്‍ക്കുകയാണ്. അഫ്ഗാനിസ്ഥാന് ഇത് ഗ്രൂപ്പിലെ ആദ്യ വിജയമാണ്.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT