മലേഷ്യന്‍ പര്യടത്തിനുള്ള ഇന്ത്യാ അണ്ടര്‍ 23 ടീം പ്രഖ്യാപിച്ചു; അഞ്ച് മലയാളി താരങ്ങള്‍ ടീമില്‍
മുംബൈ: മലേഷ്യന്‍ പര്യടനത്തിനായി പോവുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അഞ്ച് മലയാളികള്‍. ഇന്ന് പ്രഖ്യാപിച്ച അണ്ടര്‍ 23 ടീമിലാണ് അഞ്ച് മലയാളി യുവതാരങ്ങള്‍ ഇടം നേടിയത്. ലക്ഷദ്വീപ് സ്വദേശിയായ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് ഐമന്‍, കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം വിബിന്‍ മോഹനന്‍, ജംഷദ്പൂര്‍ എഫ് സിക്ക് ആയി കളിക്കുന്ന മുഹമ്മദ് സനാന്‍, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍.
മാര്‍ച്ച് 22, 25 തിയ്യതികളില്‍ മലേഷ്യയ്ക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങള്‍ ഇന്ത്യ കളിക്കും. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണലും നിലവിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി അസിസ്റ്റന്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ അണ്ടര്‍ 23 പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കര്‍ ചൗധരി ഗോള്‍കീപ്പര്‍ കോച്ചുമാണ്. ക്യാംപ് മാര്‍ച്ച് 15 ന് ഡല്‍ഹിയില്‍ ആരംഭിക്കും. തുടര്‍ന്ന് 23 കളിക്കാരുടെ അന്തിമ സ്‌ക്വാഡ് മാര്‍ച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും.
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT