ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്‌സി
ഇന്ത്യന്‍സ് സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഒഡീഷ എഫ് സി മോഹന്‍ ബഗാനെ പരാജയപ്പെടുത്തി. ഒഡീഷയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ഒഡീഷ ജയിച്ചത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഒഡീഷയുടെ വിജയം. ഇന്ന് മത്സരത്തില്‍ ഇരു ടീമുകളും ഒരോ ചുവപ്പ് കാര്‍ഡും വാങ്ങി.
ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ മന്‍വീര്‍ സിംഗ് മോഹന്‍ ബഗാനെ മുന്നില്‍ എത്തിച്ചു. പക്ഷെ ലീഡ് ആകെ 11 മിനിറ്റ് മാത്രമെ നീണ്ടുനിന്നുള്ളൂ. കാര്‍ലോസ് ദെല്‍ഗാഡോയിലൂടെ ഒഡീഷ സമനില പിടിച്ചു. 39ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ ഗോള്‍ ഒഡീഷയെ മുന്നിലും എത്തിച്ചു. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ബഗാന്റെ അര്‍മാണ്ടോ സദികുവും 74ാം മിനിറ്റില്‍ ഒഡീഷയുടെ കാര്‍ലോസ് ഡെല്‍ഗാഡോയും ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമുകളും 10 പേരായി ചുരുങ്ങി. 28ന് കൊല്‍ക്കത്തയില്‍ വെച്ച് രണ്ടാം പാദ സെമി നടക്കും.
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT