വിജയ വഴിയില്‍ തിരിച്ചെത്താന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ
BY FAR25 Feb 2024 5:16 AM GMT
X
FAR25 Feb 2024 5:16 AM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല. തുടര്‍ പരാജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഇനിയും പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് യോഗ്യത തന്നെ ആശങ്കയില്‍ ആകും. ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ഗോവ നാലാം സ്ഥാനത്തുമാണ്.
ഗോവയും അവസാന ആഴ്ചകളില്‍ അത്ര നല്ല ഫോമില്‍ അല്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോവയെ തോല്‍പ്പിക്കാന്‍ ആകും എന്ന് തന്നെയാണ് ഇവാന്‍ വുകമാനോവിചും ടീമും പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്ക് കാരണം നിരവധി താരങ്ങള്‍ ഇന്ന് ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ലെസ്‌കോവിച് ഇന്ന് കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ദിമി പരിക്ക് മാറി തിരികെയെത്തും. ഇത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാന്‍ ആകും.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT