ബ്ലാസ്റ്റേഴ്സ് കുതിപ്പിന് തിരിച്ചടി നല്കി ഒഡീഷ; റോയ് കൃഷ്ണയ്ക്ക് ഇരട്ട ഗോള്‍
ഭുവനേശ്വര്‍: ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിട്ട് ഒഡീഷ എഫ് സി. ആദ്യ ഗോള്‍ നേടി മുന്നിലെത്തിയ മഞ്ഞപ്പടയുടെ വലയില്‍ രണ്ട് തവണ പന്തെത്തിച്ചാണ് ഒഡിഷ വിജയഭേരി മുഴക്കിയത്. കരുത്തരുടെ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോള്‍ വഴങ്ങി പരാജയമേറ്റുവാങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമന്‍ഡിയാക്കോസിന്റെ ഗോളില്‍ മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ വഴങ്ങിയ ഇരട്ട ഗോളിലാണ് അടിതെറ്റി വീണത്.
53, 57 മിനിട്ടുകളില്‍ റോയ് കൃഷ്ണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്ത വെടിപൊട്ടിച്ചത്. 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ജാവോയുടെ ക്രോസാണ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടത്. ആദ്യ ഗോളിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് വീണ്ടും വലകുലുക്കി. 57-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറാണ് റോയ് വലയിലെത്തിച്ചത്. ഗോള്‍ മടക്കാനായി ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു കളിച്ചെങ്കിലും ഒഡീഷ പ്രതിരോധ കോട്ട കെട്ടി അതെല്ലാം തകര്‍ക്കുകയായിരുന്നു.
ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 13 കളികളില്‍നിന്ന് എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 27 പോയിന്റാണ് ഒഡിഷയ്ക്ക്. ബ്ലാസ്റ്റേഴ്സാകട്ടെ എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി 26 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കാണ് വീണത്. 11 കളികളില്‍ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവയാണ് സീസണിലെ ഒന്നാം നമ്പര്‍ സ്ഥാനം നിലവില്‍ അലങ്കരിക്കുന്നത്.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT