ദ ലാസ്റ്റ് ഡാന്‍സ്; ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ വിരമിച്ചു
20 വര്‍ഷം നീണ്ട കരിയറിനാണ് താരം അന്ത്യം കുറിച്ചത്.
BY FAR21 Feb 2023 6:38 PM GMT
X
FAR21 Feb 2023 6:38 PM GMT
ദുബായ്: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണ്ണമെന്റിനിറങ്ങിയ സാനിയ അമേരിക്കയുടെ മാസിസണ്‍ കീസുമായാണ് ഇന്ന് ദുബായ് ഓപ്പണില്‍ ഇറങ്ങിയത്. ആദ്യ റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങിയാണ് താരം മടങ്ങുന്നത്. റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവാ -ല്യുഡ്മിലാ സാംസോനോവാ സഖ്യത്തോടെ സാനിയാ-കീസ് സഖ്യം പരാജയപ്പെട്ടത്.
20 വര്‍ഷം നീണ്ട കരിയറിനാണ് താരം അന്ത്യം കുറിച്ചത്. ആറ് ഗ്രാന്‍സ്ലാം കിരീടം നേടിയ താരം ഡബിള്‍സില്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനവും അലങ്കരിച്ചിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടി. ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പണും വനിതാ ഡബിള്‍സില്‍ ടെന്നിസ് ഇതിഹാസം മാര്‍ട്ടിനാ ഹിംഗിസിനൊപ്പം മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT