പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 7.7 ക്വിന്റല്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി
BY BSR29 March 2024 4:55 PM GMT
X
BSR29 March 2024 4:55 PM GMT
കണ്ണൂര്‍: പാനൂരിനടുത്തുള്ള സെന്‍ട്രല്‍ പൊയിലൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ സൂക്ഷിച്ച 7.70 ക്വിന്റലോളം സ്‌ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പോലിസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ കെ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പരിശോധന നടത്തിയത്. അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊളവല്ലൂര്‍ പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT