മാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
കൊല്ലം: മാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി ശ്രീനിവാസന്(85) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകന് കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ എസ് അനില്‍കുമാറി(52)നെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം പരവൂരില്‍ ഇന്ന് രാവിലെ 11ഓടെയാണ് അതിദാരുണസംഭവം. വര്‍ഷങ്ങളായി കിടപ്പുരോഗിയായ പിതാവിനോട് ഓട്ടോഡ്രൈവറായ മകന് പണവും മറ്റും ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലെത്തി അനില്‍കുമാര്‍ തന്റെ മകന് വിദേശത്ത് പഠിക്കാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നല്കാന് ഒരുലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിനു സമ്മതിക്കാത്തതോടെ അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മാതാവ് വസുമതിയുടെ കണ്മുന്നില് വച്ചായിരുന്നു സംഭവം. ഈസമയം അടുക്കളയിലുണ്ടായിരുന്ന ഹോം നഴ്സ് ബഹളം വച്ചതോടെ അനില്‍കുമാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വിവരമറിഞ്ഞ് അയല്‍വാസികള്‍ പരവൂര്‍ പോലിസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. പോലിസ് എത്തുന്നതിന് മുമ്പേ വെള്ളം ഒഴിച്ചു തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കിടക്കയ്ക്ക് തീപിടിച്ചതിനാല്‍ ഗുരുതരമായി പൊള്ളലേറ്റ് ശ്രീനിവാസന് മരണപ്പെടുകയായിരുന്നു. തലേന്ന് രാത്രി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട അനില്‍കുമാര്‍ പിതാവിനെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍...
17 May 2024 5:18 AM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMT