ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷിയാസ് കരീമിനെതിരേ കേസ്
BY BSR16 Sep 2023 11:11 AM GMT
X
BSR16 Sep 2023 11:11 AM GMT
കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും മോഡലുമായ ഷിയാസ് കരീമിനെതിരേ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ ജിം ട്രെയിനര്‍ നല്‍കിയ പരാതിയിലാണ് ചന്തേര പോലിസ് കേസെടുത്തത്. എറണാകുളത്ത് ജിംനേഷ്യത്തിലെ ട്രെയിനറായ യുവതിയാണ് പരാതി നല്‍കിയത്. നടനുമായി സൗഹൃദത്തിലാവുകയും പീന്നീട് വിവാഹവാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നു. ഇതിനുപുറമെ 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജിന്റെ നേതൃത്വത്തില്‍ ചന്തേര പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT