ചലച്ചിത്ര സംവിധായകന് കെ പി ശശി അന്തരിച്ചു
തൃശൂര്‍: സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായ കെ പി ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും എഴുത്തുകാരനുമായ കെ ദാമോദറിന്റെ മകനാണ്. കൊച്ചി സ്വദേശിയാണ്. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ 'ഇലയും മുള്ളും' എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്വേഷന്, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്മെന്റ് അറ്റ് ഗണ്‍പോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ചിത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡ് വലിയ ചര്‍ച്ചയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റായാണ് തുടക്കം. മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTപന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍...
17 May 2024 5:18 AM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMT