അന്താരാഷ്ട്ര വനിതാ ദിനം ഹരിത കര്‍മ സേനയോടൊപ്പം ആഘോഷിച്ചു
വൈപ്പിന്‍: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വൈപ്പിന്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമവും ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ഗ്ലൗസ് വിതരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജൈസത് സുബൈര്‍ അധ്യക്ഷത വഹിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എന്നും ഓരോ സ്ത്രീയും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞു ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ നമ്മളെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിമന്‍ ഇന്ത്യാ ജില്ലാ കമ്മിറ്റി അംഗങ്ങളായ സനിതാ കെബീര്‍, റസീന സമദ്, രണ്ടാം വാര്‍ഡ് മെംബര്‍ സുനൈന സുധീര്‍, മണ്ഡലം സെക്രട്ടറി റുക്‌സാന സത്താര്‍, ജെസ്‌ന അമീര്‍ സംസാരിച്ചു.
RELATED STORIES
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ ജര്‍മ്മനിയില്‍...
17 May 2024 5:18 AM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT