കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്(45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ് യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ വിനോദ് കുമാര്‍ നെഹ്റു േേകളജ് യൂനിയന്‍ കൗണ്‍സിലര്‍, കെഎസ്യു ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, ജില്ലാ ആശുപത്രി വികസന സമിതി അംഗം, മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പുല്ലൂര്‍ വടക്കന്മാരന്‍ വീട്ടില്‍ ഇ പി കുഞ്ഞികണ്ണന്‍ നമ്പ്യാര്‍-ജാനകികുട്ടി അമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പി വി മനോജ്(കര്‍ണാടക ബാങ്ക് മാനേജര്‍ മംഗലാപുരം), പി വി ലീന(ദുബയ്).
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMTസോളാര്‍ സമരം ജോണ്‍ ബ്രിട്ടാസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്ന്...
17 May 2024 6:00 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTസംസ്ഥാന ഹജ്ജ് ക്യാംപ് മെയ് 20 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും
17 May 2024 5:34 AM GMTസംസ്ഥാനത്ത് അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ, നാളെ...
17 May 2024 4:52 AM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT