പ്ലസ് വണ്‍ പ്രവേശനത്തിന് ഒരു അവസരം കൂടി; ഇന്നും നാളെയും അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതുമൂലം അലോട്ട്‌മെന്റില്‍ ഇടം പിടിക്കാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ സ്‌കൂളുകളിലും ലഭ്യമായ സീറ്റൊഴിവുകള്‍ ഇന്ന് വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ നല്‍കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവര്‍ക്കും ഇനി അപേക്ഷിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT