തൃശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു
തൃശൂര്‍: അതിരപ്പിള്ളിയിലെ ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്നു പരാതി. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. 16 വയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും റിപോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയുടെ ഊരിനടുത്തുള്ള പാറയ്ക്കു സമീപത്തുവച്ചാണ് പീഡനം. കുട്ടിക്ക് പരിചയമുള്ള ഒരാള്‍ പാറയുടെ അടുത്തേക്ക് കൊണ്ടുപോയി ബലമായി മദ്യം നല്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന രണ്ടുപേരും പീഡിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂര്‍ണ നഗ്നയായി അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ മലക്കപ്പാറ പോലിസിനെ വിവരമറിയിച്ചു. ആംബുലന്‍സ് എത്തിച്ച് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
RELATED STORIES
സന്തോഷം ആരുടേയും ഷൂവിനുള്ളില്‍...
16 May 2024 4:06 PM GMTസുനില്‍ ഛേത്രി; ഇന്ത്യന്‍ ഫുട്ബോളിലെ യുഗാന്ത്യം
16 May 2024 4:00 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഇസ്രായേലിനെതിരേ അറസ്റ്റ് വാറണ്ടില്ല; ഐസിസിക്കെതിരേ യുഎന്നില്‍...
15 May 2024 2:23 PM GMTപ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രിംകോടതി
15 May 2024 11:00 AM GMTറഫയിൽ ഇസ്രായേൽ ആക്രമണം: മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
14 May 2024 10:23 AM GMT