കണ്ണൂരില്‍ മാതാവും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍
BY BSR29 April 2024 10:31 AM GMT
X
BSR29 April 2024 10:31 AM GMT
കണ്ണൂര്‍: കൊറ്റാളിയില്‍ മാതാവിനെയും മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സുനന്ദ വി ഷേണായി(78), മകള്‍ ദീപ(44) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വിഷം അകത്തുചെന്നാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍വാതില്‍ അടച്ചിരുന്നില്ല. വോട്ടെടുപ്പ് ദിവസം വൈകീട്ട് മൂന്നുവരെ ഇരുവരെയും വീടിന് പുറത്ത് കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഡൈനിങ് ഹാളില്‍ സുനന്ദയുടെയും അടുക്കളയില്‍ ദീപയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മംഗലാപുരം സ്വദേശികളായ ഇവര്‍ നാട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്താത്ത സ്വഭാവമായിരുന്നു.
സുനന്ദയുടെ ഭര്‍ത്താവ് വിശ്വനാഥ് ഷേണായിയുടെ മരണശേഷം കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. സുനന്ദയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മകള്‍ ദീപ അവിവാഹിതയാണ്. ഇന്നു രാവിലെ വീടിനുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സുനന്ദയുടെ മറ്റുമക്കള്‍: അര്‍ച്ചന, അമിത. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT