മകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍
BY BSR18 April 2024 9:05 AM GMT
X
BSR18 April 2024 9:05 AM GMT
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് പരോള്‍. വാഹനാപകടത്തില്‍ മരണപ്പെട്ട മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് മൂന്നുദിവസത്തെ പരോള്‍ അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയായ മഞ്ചേരി പാലക്കുളം സ്വദേശിനി ഫാത്തിമ തസ്‌കിയ(24) ഇന്നലെ രാത്രി 10ഓടെ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നതിനു മുന്നോടിയായി നടത്തിയ റെയ്ഡിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ഒഎംഎ സലാമിനെ എന്‍ ഐഎ സംഘം അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. ഇതിനു ശേഷം ഒന്നരവര്‍ഷത്തിലേറെയായി ഒഎംഎ സലാം ജയിലില്‍ കഴിയുകയാണ്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT