പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം അല്‍പ്പസമയത്തിനകം
കണ്ണൂര്‍: മികച്ച വിജയം ഉറപ്പിച്ച് തുടര്‍ഭരണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണുന്നു. അല്‍പ്പസമയത്തിനകം പിണറായി കണ്വന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കടുത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച പിണറായി വിജയന് സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിയെന്ന ചരിത്രത്തിലും ഇടംപിടിക്കും. തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സംസ്ഥാന പൊതുഭരണ വകുപ്പിന് പിണറായി വിജയന് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ദേശീയ-സംസ്ഥാന പോസ്റ്റ് പോള്‍ സര്‍വേകളിലെല്ലാം തുടര്‍ഭരണം പ്രവചിച്ചതോടെയാണ് ഇതെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍, ഇന്നലെയും ജയസാധ്യതയെ കുറിച്ച് ആത്മവിശ്വാസത്തോടെ പറഞ്ഞെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച റിപോര്‍ട്ടുകള്‍ തള്ളിയിരുന്നു.
Pinarayi Vijayan's press conference soon
RELATED STORIES
കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നത്തിനിടെ കടന്നല് കുത്തേറ്റ് 17-കാരന് ...
17 May 2024 11:51 AM GMTപ്രമുഖ പണ്ഡിതന് കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു
17 May 2024 11:37 AM GMTമാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT