Sub Lead

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
X

തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്സാന(35)യാണ് . കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്‌സാന. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിന്‍ ടയര്‍ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.








Next Story

RELATED STORIES

Share it