വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
BY BSR18 April 2024 1:25 AM GMT
X
BSR18 April 2024 1:25 AM GMT
മട്ടാഞ്ചേരി: കളിക്കുന്നതിനിടെ വീടിന്റെ മൂന്നാംനിലയില്‍ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീര്‍-സുമിനി ദമ്പതികളുടെ മകള്‍ നിഖിത(13)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ ഇരുവരും മറിഞ്ഞ് താഴേക്ക് വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോര്‍ട്ട്‌കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിഖിത.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT