പട്ടാമ്പി വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി
BY BSR15 Nov 2023 2:58 PM GMT
X
BSR15 Nov 2023 2:58 PM GMT
പാലക്കാട്: പട്ടാമ്പിക്കു സമീപം വല്ലപ്പുഴയില്‍ ട്രെയിന്‍ പാളംതെറ്റി. നിലമ്പൂര്‍-പാലക്കാട് പാസഞ്ചര്‍ ട്രെയിനാണ് പാളംതെറ്റിയത്. വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കിലുണ്ടായിരുന്ന പോത്തിനെ ഇടിച്ചതാണ് അപകട കാരണം. ഇന്ന് വൈകീട്ടാണ് സംഭവം. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. എന്‍ജിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. റെയില്‍വെ സ്‌റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍-നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി.
Next Story
RELATED STORIES
യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMT