നോമ്പുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു
BY BSR19 March 2024 8:33 AM GMT
X
BSR19 March 2024 8:33 AM GMT
കണ്ണൂര്‍: നോമ്പുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. രാജപുരം കള്ളാര്‍ ജുമാമസ്ജിദിന് സമീപത്തെ അഷ്റഫ്-ജമീല ദമ്പതികളുടെ മകന് അഷ്കര്‍(21) ആണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന അഷ്കര്‍ ഈയിടെ നാട്ടിലെത്തിയ ശേഷം ആയൂര്‍വേദ മരുന്ന് ഉല്‍പ്പന്ന വിതരണവുമായ ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകീട്ട് കള്ളാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്റീഫ, പരേതനായ അജ്മല്‍.
Next Story
RELATED STORIES
എയര്‍ ഇന്ത്യ എക്സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന്...
17 May 2024 6:08 AM GMT'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല'; പ്രശ്നമുണ്ടെന്ന്...
17 May 2024 5:51 AM GMTകോഴിക്കോട് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
17 May 2024 5:15 AM GMTയെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിന് ദൂരദര്‍ശന്റെ കത്രിക
17 May 2024 4:44 AM GMTനമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMT