- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു വര്‍ഷത്തിനിടെ 160 അറസ്റ്റുകള്‍; യുപിയില്‍ ദേശീയ സുരക്ഷാ നിയമം മുസ്്‌ലിംകള്‍ക്കെതിരായ പുതിയ ആയുധം
BY MTP11 Sep 2018 8:58 AM GMT
X
MTP11 Sep 2018 8:58 AM GMT
ലഖ്‌നോ: 2018 മാര്‍ച്ച് നാല്, ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം. താന്‍ അധികാരമേറിയ ശേഷം ഉത്തര്‍ പ്രദേശില്‍ ഒരൊറ്റ വര്‍ഗീയ സംഘര്‍ഷം പോലും ഉണ്ടായിട്ടില്ല-അന്നേ ദിവസം മുഖ്യമന്ത്രി യോഗി ആദിഥ്യാനാഥ് നടത്തിയ അവകാശവാദം അതായിരുന്നു.
[caption id="attachment_421718" align="alignnone" width="560"] എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വള വില്‍പ്പനക്കാരനായ അസ്്‌ലമിന്റെ കുടുംബം. ഇന്‍സെറ്റില്‍ അസ്്‌ലമിന്റെ ഷോപ്പ്[/caption]
എന്നാല്‍, കൃത്യം 10 ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു കണക്ക് പുറത്തുവിട്ടു. വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാര്യത്തിലും അതുമായി ബന്ധപ്പെട്ട മരണങ്ങളുടെ കാര്യത്തിലും പതിവ് പോലെ ഉത്തര്‍പ്രദേശ് തന്നെയായിരുന്നു മുന്നില്‍. 2017ല്‍ മാത്രം യുപിയില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 44 പേര്‍, പരിക്കേറ്റത് 540 പേര്‍ക്ക്. 2016ല്‍ 29 പേര്‍ മാത്രമാണ് വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റത് 490 പേര്‍ക്ക്.
ബുലന്ദ് ശഹറിലും സഹാറന്‍പൂരിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആതിഥ്യാനാഥ് രൂപം നല്‍കിയ ഹിന്ദു യുവവാഹിനിയുടെയും ബിജെപിയുടെയും പങ്ക് വളരെ വ്യക്തമായിരുന്നു. എന്നാല്‍, ആര്‍ക്കെതിരേയും കാര്യമായ നിയമ നടപടികളൊന്നുമുണ്ടായില്ല.
[caption id="attachment_421719" align="alignnone" width="560"] എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മുസ്്‌ലിം ചെറുപ്പക്കാര്‍[/caption]
അതേ സമയം, എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം മുസ്്‌ലിംകള്‍ക്കെതിരായ പുതിയ ആയുധമാവുകയും ചെയ്തു. 2018 ജനുവരി 16ന് ആതിഥ്യനാഥ് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പ് പ്രകാരം 160 പേര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്.
പൂര്‍വാഞ്ചല്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 15 പേര്‍ക്കെതിരേയാണ് എന്‍എസ്എ ചുമത്തിയത്. 15ഉം മുസ്്‌ലിംകള്‍ക്കെതിരേയായിരുന്നുവെന്ന് ദി വയര്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഹിന്ദു യുവ വാഹിനി, ഹിന്ദു സമാജ് പാര്‍ട്ടി, അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ പങ്ക് വര്‍ഗീയ സംഘര്‍ങ്ങളില്‍ വ്യക്തമായി തെളിഞ്ഞുവെങ്കിലും അതില്‍ ഒരാള്‍ പോലും എന്‍എസ്എയില്‍ ഉള്‍പ്പെട്ടില്ല.
എല്ലാ കേസുകളിലും സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ഉടനെയാണ് എന്‍എസ്്എ ചുമത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത. തുടര്‍ന്ന് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുകളില്‍ മുസ്്‌ലിംകള്‍ക്ക് ജാമ്യം കിട്ടുന്നത് തടയുകയും ദീര്‍ഘകാലം വിചാരണ പോലുമില്ലാതെ തടവില്‍ വയ്ക്കകയുമായിരുന്നു ലക്ഷ്യം.
[caption id="attachment_421720" align="alignnone" width="560"] മദ്‌റസ അധ്യാപകനായ മഖ്്‌സൂദ് റാസയുടെ ഭാര്യ സൈഫുന്നിസയും മകളും[/caption]
വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിനും മുസ്്‌ലികളെ കേസില്‍ കുരുക്കുന്നതിനും മനപൂര്‍വ്വം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് യോഗി സര്‍ക്കാര്‍ അവസരമൊരുക്കിയതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 1ന് മുസ്്‌ലിംകളുടെ മുഹര്‍റം ആഘോഷവും ഹിന്ദുക്കള്‍ ദുര്‍ഗാ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങും ഒരുമിച്ചു വന്നിരുന്നു. രണ്ടും ഒരേ സമയം അനുവദിക്കുന്നത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ വിഗ്രഹ നിമജ്ജനം ഒക്ടോബര്‍ 1 ഒഴിവാക്കി ഒക്ടോബര്‍ 2നും 4നും ഇടയില്‍ നടത്താന്‍ ഉത്തരവിട്ടു. അതുകൊണ്ട് തന്നെ ബംഗാളില്‍ സംഘര്‍ഷങ്ങളൊന്നുമുണ്ടായിരുന്നില്ല. അതേ സമയം, മതആഘോഷങ്ങള്‍ തെരുവില്‍ നടത്തുന്നതിന് വലിയ പ്രോല്‍സാഹനം നല്‍കിയ യുപിയിലാവട്ടെ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ടത്.
കാണ്‍പൂര്‍, ബാലിയ, പിലിഭിത്തി, ഗോണ്ട, അംബേദ്കര്‍ നഗര്‍, സംഭാല്‍, അലഹബാദ്, കുശാംബി, ഖുശിനഗര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒക്ടോബര്‍ 1ന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയായി. ഇരുവിഭാഗങ്ങളും ഒരേ സമയം ആഘോഷം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കാണ്‍പൂരില്‍ വലിയ തോതിലുള്ള രണ്ട് വര്‍ഗീയ ലഹളകളാണ് നടന്നത്. ഇതിന്റെ ഭാഗമായി കല്ലേറും വെടിവയ്പ്പുമുണ്ടായി.
ജൂഹി പരം പൂര്‍വ തെരുവില്‍ മുഹര്‍റം ഷോഷയാത്ര ഹിന്ദു സമാജ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 57 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഹക്കീം ഖാന്‍, ഫഖ്ഖുദ്ദീന്‍ സിദ്ദീഖി, മുഹമ്മദ് സാലിം എന്നിവരൊഴിച്ച് ബാക്കിയെല്ലാവരെയും വിട്ടയച്ചു. ഒരു മാസത്തിനു ശേഷം ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും തൊട്ടുപിന്നാലെ എന്‍എസ്എ ചുമത്തി വീണ്ടും ജലിയില്‍ അടച്ചു.
മൂന്ന് പേരും തടവിലായി 10 മാസത്തിനുള്ളില്‍ ഹക്കീമിന്റെ ഭാര്യ പ്രസവിച്ചു. ക്രിമിനലിന്റെ മകളെന്ന് കളിയാക്കല്‍ കാരണം ഫഖ്‌റുദ്ദീന്റെ മകള്‍ക്ക് സ്‌കൂള്‍ പഠനം മതിയാക്കേണ്ടി വന്നു. സലീമിന്റെ മക്കളാവട്ടെ അയല്‍ക്കാരില്‍ നിന്നുള്ള ശല്യം നിമിത്തം ബന്ധുവീടുകള്‍ മാറി താമസിച്ചുകൊണ്ടിരിക്കുന്നു.
നാട്ടിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുന്‍പന്തിയില്‍ നില്‍ക്കാറുള്ള ഹക്കീം ഖാന്‍ ഒക്ടോബര്‍ 1ന ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പറഞ്ഞൊതുക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയതായിരുന്നു. ക്ഷേത്രോല്‍സവങ്ങളിലൊക്ക സജീവമായി സഹകരിക്കാറുള്ള ആളായിരുന്നു ഹക്കീമെന്ന് അയല്‍വാസിയായ രാം പ്രകാശ് പറഞ്ഞു. ഒക്ടോബര്‍ 2ന് പോലിസ് വീട്ടില്‍ നിന്നാണ് ഹക്കീമിനെ അറസ്റ്റ് ചെയ്തത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊണ്ടുപോയതെന്ന് സഹോദരന്‍ കാസിം പറയുന്നു. അടുത്ത് നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നിതില്‍ നിന്ന് ഹക്കീം ഖാനെ തടയുകയെന്നതും അറസ്റ്റിന് പിന്നിലെ ലക്ഷ്യമായിരുന്നു.
[caption id="attachment_421721" align="alignnone" width="560"] ഹഖീം ഖാന്റെ ഭാര്യയും മകളും മാതാവും[/caption]
2017 ഡിസംബര്‍ 2ന നബിദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അവസ്ഥയും സമാനമാണ്. നബിദിന ഘോഷയാത്രയ്ക്കു നേരെ കല്ലെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചത് ഹിന്ദു സമാജ് പാര്‍ട്ടി, ബജ്്‌റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു. 38 പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒമ്പതു പേര്‍രെ പിന്നീട് പട്ടികവിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
എല്ലാവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും അഞ്ച് പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി വീണടും അറസ്റ്റ് ചെയ്തു. അഞ്ചും പേരു മുസ്്‌ലിംകളായിരുന്നു. കല്ലുവെട്ടു ജോലി ചെയ്യുന്ന മുന്ന, വള വില്‍പ്പനക്കാരനായ അസ്്‌ലം, മദ്‌റസ അധ്യാപകനായ മസൂദ് റാസ, റിക്ഷാ വണ്ടി വലിക്കുന്ന ഹസന്‍, വിദ്യാര്‍ഥിയായ അര്‍ഷദ് എന്നിവര്‍ കഴിഞ്ഞ ഒമ്പതു മാസമായി ജയിലിലാണ്. ദരിദ്രരായ ഇവരുടെയെല്ലാം കുടുംബങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ടു പോവാനാതെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്.
എന്താണ് ദേശീയ സുരക്ഷാ നിയമം
വക്കീലോ അപ്പീലോ ദലീലോ(എതിര്‍ വാദം) ഇല്ലാത്ത നിയമമെന്നാണ് എന്‍എസ്എ അറിയപ്പെടുന്നത്. ചില കേസുകളില്‍ മുന്‍കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് വേണ്ടി 1980 സപ്തംബര്‍ 23നാണ് ഈ നിയമം കൊണ്ടുവന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലോ രാജ്യത്തിന്റെയും മറ്റൊരു വിദേശ രാജ്യത്തിന്റെയും ബന്ധത്തെ ബാധിക്കുന്ന രീതിയിലോ നിയമവാഴ്ച്ചയോ പൊതുവിതരണത്തെയോ സേവനത്തെയോ തടസ്സപ്പടുത്തുന്ന രീതിയിലോ ഏതെങ്കിലും വ്യക്തി പ്രവര്‍ത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഈ നിയമം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നു. പരമാവധി തടവില്‍ വയ്ക്കാവുന്ന കാലം 12 മാസമാണ്. ജില്ലാ മജ്‌സിട്രേറ്റിനോ പോലിസ് കമ്മീഷണര്‍ക്കോ ഇതിനുള്ള ഉത്തരവിടാം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധമായ റിപോര്‍ട്ട് നല്‍കിയിരിക്കണം.
[caption id="attachment_421722" align="alignnone" width="560"] എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍[/caption]
നിയമപ്രകാരം ഒരു വ്യക്തിയെ കാരണം ബോധിപ്പിക്കാതെ 10 ദിവസം വരെ തടവില്‍ വയ്ക്കാം. ഇതേക്കുറിച്ച് ചോദ്യം ചെയ്യാന്‍ തടവില്‍ വയ്ക്കപ്പെട്ടയാള്‍ക്ക് അധികാരമില്ല. ഈ സമയത്ത് അഭിഭാഷകനെയും അനുവദിക്കില്ല. തടവ് കാലം മൂന്ന് മാസത്തിലധികം നീണ്ടാല്‍ ഹൈക്കോടതി ജഡ്്ജിമാരോ സമാന യോഗ്യതയുള്ളവരോ അടങ്ങിയ മൂന്നംഗ ഉപദേശകസമിതി ഇതിന് അംഗീകാരം നല്‍കണം. ഇങ്ങിനെ അംഗീകാരം ലഭിച്ചാല്‍ നിയമബാഹ്യമയി 12 മാസം വരെ വ്യക്തിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാം.
1980ല്‍ എന്‍എസ്എ നിലവില്‍ വന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉറപ്പ് നല്‍കിയത് ഈ നിയമം കരിഞ്ചന്തക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെതിരേ മാത്രമേ ഉപയോഗിക്കൂ എന്നായിരുന്നു. എന്നാല്‍, നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് തന്നെ തൊഴിലാളി യൂനിയന്‍ നേതാക്കളെയായിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നവര്‍ക്കെതിരേ ഉപയോഗിക്കാനുള്ള ആയുധമായി ഇത് മാറി.
കരുതല്‍ തടങ്കല്‍ എന്നത് ഒരു മോശം നിയമമാണെന്ന് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ പ്രതിനിധി രവി നായര്‍ പറയുന്നു. ഇന്ത്യയുള്‍പ്പെടെ അപൂര്‍വം രാജ്യങ്ങളില്‍ മാത്രമേ ഇത്തരം നിയമം നിലവിലുള്ളു. സ്വേഛാധിപതികളാണ് നിയമത്തെ ഉപയോഗപ്പെടുത്തുന്നത്. പേരിന് ജനാധിപത്യമുള്ള രാജ്യങ്ങളില്‍ പോലും ഓരോ വര്‍ഷവും പാര്‍ലമെന്റ് കരുതല്‍ തടങ്കല്‍ നിയമത്തില്‍ പുനപ്പരിശോധന നടത്തുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അത് നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story