പത്തനംതിട്ട: പ്രവചനങ്ങള്‍ക്ക് ഇടനല്‍കാത്ത ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പ്രമാടം. ഒരിക്കല്‍ എല്‍ഡിഎഫ് എങ്കില്‍ പിന്നീട് യുഡിഎഫ് എന്നതാണ് പ്രമാടത്തിന്റെ സമ്മതിദാനാവകാശം.
നിലവില്‍ യുഡിഎഫിന്റേതാണ് പ്രമാടം ഡിവിഷന്‍. റോബിന്‍ പീറ്ററായിരുന്നു ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുമ്പുള്ള ടേമില്‍ എല്‍ഡിഎഫിലെ പി ജെ അജയകുമാറാണ് വിജയിച്ചത്.
ഇത്തവണ എല്‍ഡിഎഫിലെ അഡ്വ. എസ് കാര്‍ത്തികയും യുഡിഎഫിലെ എലിസബത്ത് അബുവും നേര്‍ക്കുനേര്‍ അങ്കം കുറിക്കുമ്പോള്‍ ബിജെപിയിലെ മിനി ഹരികുമാറും അങ്കത്തട്ടിലുണ്ട്.
ചരിത്രം
ഒരു മുന്നണിയോടും വ്യക്തമായ മമത ഇല്ലാത്ത ഡിവിഷനാണ് പ്രമാടം.
പ്രമാടം, ഇളകൊള്ളൂര്‍, വി.കോട്ടയം, വള്ളിക്കോട്, കൈപ്പട്ടൂര്‍, ഓമല്ലൂര്‍ , തുമ്പമണ്‍, തട്ടയില്‍ ബ്ലോക്ക് ഡിവിഷനുകളിലെ 54 വാര്‍ഡുകളാണ് പ്രമാടം ഡിവിഷനിലുള്ളത്. ഇതില്‍ തുമ്പമണ്‍ ബ്ലോക്ക് ഡിവിഷനിലെ ഏഴ് വാര്‍ഡുകളും തട്ട ബ്ലോക്ക് ഡിവിഷനിലെ ഏഴ് വാര്‍ഡുകളും പ്രമാടം ഡിവിഷനില്‍ പുതിയതാണ്.
പന്തളം നഗരസഭാ രൂപീകരണത്തെതുടര്‍ന്നാണ് തട്ടയും തുമ്പമണ്ണും പ്രമാടത്തിനൊപ്പമായത്.
എലിസബത്ത് അബു (യുഡിഎഫ്)
എലിസബത്ത് അബു(57) ജില്ലാ പഞ്ചായത്ത് അംഗമായും ബ്ലോക്ക് പഞ്ചായത്ത്,
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാലപ്പുഴ ഗ്രാമപ്പഞ്ചായത്തിന്റെയും കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. 2005-10 കാലത്ത് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഡിസിസി അംഗവും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ജില്ലാ കര്‍ഷക വിപണന സംസ്‌കരണ സഹകരണസംഘം ബോര്‍ഡ് അംഗവുമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി കമ്മിഷണന്‍ കെ അബുവാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. കാഷ്മീര, ഡോ. അശ്വതി.
അഡ്വ. എസ് കാര്‍ത്തിക (എല്‍ഡിഎഫ്)
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് അഡ്വ. എസ് കാര്‍ത്തിക (31)രാഷ്ട്രീയത്തിലെത്തിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ പഠനകാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. കാതോലിക്കേറ്റ് കോളജ് വൈസ് ചെയര്‍പേഴ്‌സണും വനിതാ പ്രതിനിധിയുമായി പ്രവര്‍ത്തിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തുമ്പമണ്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. മലയാളത്തില്‍ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടി. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സഹോദരി പുത്രിയാണ്. മാധ്യമപ്രവര്‍ത്തകനായ ബി അര്‍ജുന്‍ദാസാണ് ഭര്‍ത്താവ്. മകന്‍: അഭിമന്യു ഘോഷ്.
മിനി ഹരികുമാര്‍ (ബിജെപി)
ബാലഗോകുലത്തിലൂടെ പൊതുരംഗത്തെത്തിയ മിനി ഹരികുമാര്‍ (45) വി. കോട്ടയം സ്വദേശിനിയാണ്. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഇളപ്പുപാറ എന്‍എസ്എസ് വനിതാസമാജം പ്രസിഡന്റും ആത്മീയ പ്രഭാഷകയുമാണ്. ഭര്‍ത്താവ് ഹരികുമാര്‍. മകള്‍: ദുര്‍ഗാലക്ഷ്മി.