ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ഡല്‍ഹിക്ക് ജയം

Update: 2015-12-11 15:36 GMT


ന്യൂഡല്‍ഹി:  എഫ്്.സി ഗോവയ്‌ക്കെതിരേ ഒരു ഗോളിന്റെ ജയമാണ് ഡല്‍ഹി ഡൈനോമോസ് നേടിയത്. റോബിങ് സിങാണ് ഡല്‍ഹിക്കുവേണ്ടി ഗോള്‍ നേടിയത്.ഈ സീസണില്‍ ഗോവയും ഡല്‍ഹിയും മുഖാമുഖം വരുന്ന മൂന്നാമത്തെ മല്‍സരം ആയിരുന്നു ഇത്.
നേരത്തേ നടന്ന രണ്ടു കളികളിലും ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. പ്രാഥമികറൗണ്ടില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തോടെയാണ് ഗോവ സെമിയില്‍ ബൂട്ടുകെട്ടുന്നത്. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച ഗോവ ഇതിനകം കിരീടഫേവറിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞു.
അവസാനമായി ഗോവയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ ഗോവ 3-2നാണ് വെന്നിക്കൊടി പാറിച്ചത്. അതിനുമുമ്പത്തെ കളിയില്‍ ഗോവ 2-0നും ജയിച്ചിരു ന്നു. ഹോംഗ്രൗണ്ടില്‍ നടന്ന അവസാന കളിയില്‍ 2-0ന് മുന്നിട്ടുനിന്ന ശേഷമാണ് മൂന്നു ഗോളുക ള്‍ വഴങ്ങി ഡല്‍ഹി 2-3ന്റെ തോ ല്‍വിയിലേക്കു വീണത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷം ഒരു ടീം ജയിക്കുന്നത്. സീസണില്‍ ഡല്‍ഹിക്ക് ഹോംഗ്രൗണ്ടിലേറ്റ ആദ്യ തോല്‍വി കൂടിയാണിത്.
കണക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെങ്കിലും ഗോവ ഫേവറിറ്റുകളല്ലെന്ന് കോച്ച് സീ ക്കോ വ്യക്തമാക്കി. പ്രാഥമികറൗണ്ടിലെ മല്‍സരഫലങ്ങള്‍ക്കു സെമിയില്‍ പ്രസക്തിയില്ല. ഓരോ കളിയും വ്യത്യസ്തമാണ്. ഇന്നത്തെ സെമിയില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്- സീക്കോ കൂട്ടി ച്ചേര്‍ത്തു. കഴിഞ്ഞ സീസണിലെ സെമിയില്‍ അത്‌ലറ്റികോ യോട് തോറ്റാണ് ഗോവ പുറത്തായത്.
അതേസമയം, പ്രാഥമികറൗണ്ടില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഡല്‍ഹി സെമിയിലേക്കു ടിക്കറ്റെടുത്തത്. ഡല്‍ഹി ഐസ്എല്ലിന്റെ സെമിയിലെത്തുന്ന തും ഇതാദ്യമായാണ്.
Tags:    

Similar News