മാനന്തവാടി: സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. സെക്രട്ടറി പി എം ഡേവിഡ് ഏകാധിപത്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ പ്രധാന ആരോപണം. 14 അംഗ ജില്ലാ കമ്മിറ്റിയിലെ 10 പേരും മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റികളും ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരേ നിലകൊള്ളുന്നവരാണ്. ആഴ്ചകള്‍ക്കു മുമ്പ് മാനന്തവാടിയില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം വി ആര്‍ അനുസ്മരണ പരിപാടിയില്‍ തന്നെ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മാസങ്ങളായി ജില്ലാ കമ്മിറ്റി യോഗം ചേരാറില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ പ്രധാന ആരോപണം. സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കാനാണ് എതിര്‍വിഭാഗത്തിന്റെ തീരുമാനമെന്നാണ് സൂചന. സ്വന്തം സ്ഥലമായ സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയെ പോലും കൂടെനിര്‍ത്താന്‍ കഴിയാത്തതു ജില്ലാ സെക്രട്ടറിയുടെ കഴിവുകേടാണെന്നാണ് വിര്‍ശനം.