ആനക്കര: എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെ പിന്തുണച്ച് സിപിഐ മുന്‍ എംഎല്‍എ കെ അജിത്ത് രംഗത്ത്. എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ യുക്തിസഹമാണെന്ന് അജിത് തുറന്നടിച്ചു. ചോദ്യം ചോദിക്കാന്‍ ബല്‍റാമിനെ പ്രേരിപ്പിച്ചത് എകെജിയുടെ ജീവിതകഥയിലെ ഭാഗങ്ങളാണ്. തെറിവിളിക്കാതെ അതിന് യുക്തിസഹമായ മറുപടി നല്‍കുകയാണ് വേണ്ടതെന്നും കെ അജിത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വൈക്കത്തെ മുന്‍ എംഎല്‍എയാണ് കെ അജിത്ത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.