അരുവാപ്പുലം പഞ്ചായത്തില്‍
കുടിവെള്ള വിതരണം അവതാളത്തില്‍കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം അവതാളത്തില്‍. ഐരവണ്‍ പമ്പ് ഹൗസിലെ പഴക്കം ചെന്ന മോട്ടറുകള്‍ പതിവായി തകരാറിലാവുന്നതും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് കുടിവെള്ള വിതരണം മുടക്കുന്നത്.
ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഒന്ന്, രണ്ട്, 14, 15 വാര്‍ഡുകളില്‍ 20 ദിവസത്തോളം കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലായിരുന്നു. ഈ പ്രദേശങ്ങളിലെക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി ഐരവണ്ണില്‍ സ്ഥാപിച്ച പമ്പ് ഹൗസിലെ ഏറെ കാലപ്പഴക്കം ചെന്ന രണ്ട് മോട്ടറുകളും വേനല്‍ ആരംഭിച്ചതോടെ തകരാറിലായി. ഉടന്‍ നന്നാക്കി തിരികെ എത്തിക്കാമെന്ന ഉറപ്പോടെ മോട്ടറുകള്‍ അഴിച്ചു കൊണ്ട് പോയെങ്കിലും 20 ദിവസത്തിന് ശേഷമാണ് ഒരു മോട്ടര്‍ തിരികെ എത്തിച്ചത്. തകരാര്‍ പരിഹരിച്ച ഒരു മൊട്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാണ് ഇപ്പോള്‍ ഒരു പരിധി വരെ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കുന്നത്. എന്നാല്‍ ഏറെ കാലപ്പഴക്കമേറിയ ഈ മോട്ടോര്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിച്ചാല്‍ വീണ്ടും തകരാറിലാവുമെന്ന് നാട്ടുകാരനായ വിനോദ് കുമാര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇവിടെ നിന്നും കൊണ്ടുപോയ രണ്ടാമത്തെ മോട്ടോര്‍ അടിയന്തിരമായി തിരികെ എത്തിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം സമരസമിതി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.