കൊല്ലം: നിര്‍മാണ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയില്‍. അയത്തില്‍ സ്വദേശിയായ മണ്ണാന്‍ സുനിയാണ് പിടിയിലായത.്
ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്. അയത്തില്‍ ജി വി നഗര്‍ കാവുമ്പള കുന്നില്‍ വീട്ടില്‍ പരേതനായ വിക്രമന്റെ മകന്‍ സുരേഷ്ബാബു (സുര- 41) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കണ്ണനല്ലൂര്‍-കൊല്ലം റോഡില്‍ പാര്‍വത്യാര്‍ ജങ്ഷനിലെ ശ്രീജ വെല്‍വര്‍ക്‌സിലാണ് കമിഴ്ന്നു കിടന്ന നിലയില്‍ പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. കൈകാലുകളിലും ശരീരത്തും മര്‍ദനമേറ്റ് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി.
ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര സമീപത്തുനിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്ത പ്രതിയടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുരേഷ്ബാബു കുറെ നാളുകള്‍ക്ക് ശേഷം ശനിയാഴ്ചയാണ് ജോലിക്കെത്തിയതെന്ന് പോലിസ് പറഞ്ഞു. ഇയാളോടൊപ്പം സുനി, കൃഷ്ണന്‍കുട്ടി എന്നിവരാണ് തൊടി വാര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറോടെ ജോലി കഴിഞ്ഞ് മൂന്നുപേരും പുരയിടത്തിലിരുന്നു മദ്യപിച്ചിരുന്നു. ഏഴോടെ കൂലിയെ ചൊല്ലി വാക്കേറ്റമുണ്ടായി.
രാത്രി പന്ത്രണ്ടോടെ ഉച്ചത്തിലുള്ള സംസാരം കേട്ടതായി പരിസരവാസികള്‍ പോലിസിനു മൊഴി നല്‍കിയിരുന്നു.