Update: 2016-03-13 06:15 GMT
വീടിനകത്തുമാത്രമല്ല വീടിനു പുറത്തും സഹിക്കാന്‍ കഴിയാത്തവിധം ചൂട് കൂടികൊണ്ടിരിക്കുന്നു. വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ വീടിനകത്തെ ചൂട് കുറക്കാവുന്നതേയുള്ളൂ. ചൂടിനെ പ്രതിരോധിക്കുന്ന നിര്‍മാണ മാര്‍ഗങ്ങളെകുറിച്ച് നോക്കാം. പരിസ്ഥിതിക്കനുസൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് വീടിനകത്ത് ചൂട് കൂടാന്‍ കാരണം. ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെ കുറിച്ച് പലരും ചിന്തിക്കുന്നത് വീട് നിര്‍മിച്ചതിനുശേഷമാണ്.

സൂര്യന്റേയും കാറ്റിന്റേയും ഗതിക്കനുസരിച്ച് വേണം വീടിന്റെ പ്ലാന്‍ തയ്യാറാക്കാന്‍. വീടിന്റെ വരാന്തകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എലിവേഷനുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ചൂടും ഈര്‍പ്പവും കൂടിയ അന്തരീക്ഷം വീടിനുള്ളിലേയ്ക്ക് കയ്യറുന്നത് വരാന്തകള്‍ തടയും. ഇതുകൂടാതെ ചൂടിനെ പ്രതിരോധിക്കുന്നതോടൊപ്പം കാറ്റിന്റെ ഗതിയെ പ്രതിരോധിക്കുന്നതിനും വരാന്തകള്‍ക്ക് കഴിയും.
മുറ്റത്തും പരിസരത്തും ചെടികള്‍ വച്ചുപിടിപ്പിക്കുന്നത് ചൂട് കുറയാന്‍ സഹായിക്കുന്നു. ഭംഗി വര്‍ധിപ്പിക്കുന്നതിന് പേവിങ്ങ് ടൈയില്‍ ഉപയോഗിക്കുന്നതും ചൂട് കൂടുന്നതിന് കാരണമാകും. വീടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതോടൊപ്പം എക്കോ ഫ്രണ്ടിലി ആശയത്തിന് രൂപം നല്‍കുന്നതാണ് നല്ലത്. വീടുകളില്‍ ചരിഞ്ഞ റൂഫ് നല്‍കുന്നതും വീടിനകത്ത് ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചരിഞ്ഞ റൂഫ് നല്‍കി ഓടും പാകി വീടിനകത്തെ ചൂട് കുറക്കാം.
ഫഌറ്റ് റൂഫ് ചെയ്യ്ത വീടുകളില്‍ ടെറസിന് മുക്കളില്‍ ട്രസ്റ്റ് വര്‍ക്ക് ചെയ്യ്ത് ഓടോ, മെറ്റല്‍ ഷീറ്റോ ഉപയോഗപ്പെടുത്തി ഒരു നിലകൂടി പണിത് ചൂട് കുറക്കാം. മേല്‍ക്കൂരയില്‍ ടെര്‍ബയിന്‍ വെന്റിലേറ്റര്‍ പണിയുന്നതും വീടിനകത്തെ ചൂട് കുറക്കും. വീടിനകത്ത് ഉയരം കൂട്ടിയും വീടിനകത്തെ ചൂട് കുറക്കാം. ഇന്ന് ആധുനിക വീടുകളില്‍ ഡബിള്‍ ഹൈറ്റ് നല്‍കിയാണ് വീടിനകത്തെ ചൂട് കുറക്കുന്നത്. വെട്ടുകല്ല്, ചുടുകല്ല് എന്നിവ ഉപയോഗിച്ച് വീട് പണിയുന്നതും വീടിനകത്തെ ചൂട് കുറയ്ക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യമായ ഇടത്ത് വെന്റൈലേറ്റര്‍ പണിയണം. വെയില്‍കൂടുതലായി അടിക്കാത്ത രീതിയിലാകണം വീടിനകത്തെ ഭിത്തി പണിയാന്‍.

Similar News