കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയിലുളളവര്‍ക്ക് ചികില്‍സാ ആവശ്യമായി വരികയാണെങ്കില്‍ അതിനുളള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രൂപീകരിച്ചിട്ടുളള വെല്‍ഫയര്‍ കമ്മിറ്റി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ചികില്‍സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറെ കലക്ടര്‍ ചുമതലപ്പെടുത്തി. മൂന്ന് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ മെഡിക്കല്‍ ടീമൂകളെ വിന്യസിയ്ക്കും. ഒആര്‍എസ് ലായനി ഉള്‍പ്പടെ അത്യാവശ്യ മരുന്നുകളും ചികില്‍സാ സൗകര്യങ്ങളും ഒരുക്കും.
പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിദഗ്ദ്ധ ചികില്‍സ ആവശ്യമായി വരുന്നവരെ ആശുപത്രികളിലേയക്ക് മാറ്റും.
ഇതിനായി ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ചികില്‍സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാരായ മാഗി സീമന്തി, ടി വി സുഭാഷ്, ആര്‍ഡിഒമാരായ സി കെ പ്രകാശ്, ജി രമാദേവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.