ന്യൂഡല്‍ഹി: സിബിഐയില്‍ പുകയുന്ന വിവാദങ്ങളുടെയൊക്കെ കേന്ദ്ര ബിന്ദു കാന്‍പൂര്‍ സ്വദേശിയായ ഇറച്ചി വ്യാപാരി മോയിന്‍ അക്തര്‍ ഖുറേഷിയാണ്. 1993ല്‍ യുപിയിലെ രാംപുരില്‍ ചെറിയ അറവു ശാലയില്‍ നിന്ന് 25ലധികം കമ്പനികളുടെ ഉടമയായി തീര്‍ന്ന വ്യക്തിയാണ് ഇയാള്‍. ഹവാല ഇടപാടില്‍ അടക്കം ആരോപണ വിധേയനായ ഖുറേഷി തന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പണം നല്‍കി വശത്താക്കിയാണ്.
അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കേസുകൡ നോട്ടപ്പുള്ളിയായ ഇദ്ദേഹം പണം നല്‍കിയാണ് കേസുകളില്‍ നിന്ന് ഊരിപോരുന്നതും. ഇതിനായി ബിനാമിയായി പ്രവര്‍ത്തിക്കുന്ന ആളുകളുമുണ്ട്. ഇതില്‍ പ്രധാനിയാണ് സിബിഐ വിവാദത്തില്‍ ഉയര്‍ന്നു കേട്ട സതീഷ് ബാബു സന. ഹൈദരാബാദില്‍ നിന്നുള്ള വ്യവസായിയാണ് സന. ഇയാള്‍ക്ക് കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുണ്ടുണ്ടെന്നാണ് റിപോര്‍ട്ട്. സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലെ ഭാരവാഹിയുമാണ്. മൊയിന്‍ ഖുറേഷിയുമായി അടുപ്പമുള്ള സന, ഇക്കാരണത്താല്‍ തന്നെ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും നോട്ടപ്പുള്ളിയാണ്.മുന്‍പും ഖുറേഷിയുടെ പേര് സിബിഐയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച ആരോപണങ്ങളാണ് മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയയെ സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് പാത്രമാക്കിയതും. യുപിഎസി അംഗമായി മുന്‍ സിബിഐ ഡയറക്ടര്‍മാരായ എ പി സിങിന്റെയും രഞ്ജിത് സിന്‍ഹയുടെയും പുറത്തുപോക്കിനും മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കാരണമായിരുന്നു. 2014മുതലാണ് ഖുറേഷി സംശയത്തിന്റെ നിഴലിലാവുന്നത്. 2014ല്‍ സിബിഐ തലവന്‍ രഞ്ജിത്ത് സിന്‍ഹയുടെ വസതി 15 മാസത്തിനിടെ 70 തവണ സന്ദര്‍ശനം നടത്തിയെന്ന വസ്തുത പുറത്തുവന്നു. ഈ വിവാദത്തെ തുടര്‍ന്ന് രഞ്ജിത്ത് സിന്‍ഹയ്ക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.ഖുറേഷിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, കൈക്കൂലി നല്‍കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. സിബിഐയിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഖുറേഷി ആ ബന്ധം പലപ്പോഴും ദുരുപയോഗം ചെയ്തിരുന്നു എന്നാണ് അന്ന് ഉയര്‍ന്നു വന്ന പ്രധാന ആരോപണം.
സിബിഐയുടെ അന്നത്തെ കണ്ടെത്തലുകള്‍
ഖുറേഷിയുടെ മകള്‍ സില്‍വിയാ മോയിന്‍ നടത്തുന്ന എസ്എം പ്രൊഡക്ഷന്‍ കമ്പനിയെ സിബിഐ ഡയറക്ടര്‍ എപി സിങ്
2012 നവംബറില്‍ ദീപാവലി ആഘോഷങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. 2013 ഏപ്രിലില്‍ സിബിഐയുടെ ആഭ്യനന്തര ചടങ്ങിന്റെ ചുമതലയും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സല്‍വിയെ മോയിന് നല്‍കി. ആദായ നികുതിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സില്‍വിയാ മോയിന്‍ പരിപാടിക്ക് 33.5 ലക്ഷം രൂപയാണ് ഈടാക്കിയത്.ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഇടപാടുകള്‍ക്ക് സിങും-ഖുറേഷിയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തി.ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബിബിഎം) സന്ദേശങ്ങളാണ് ഇതിന് തെളിവായി കണ്ടെത്തിയിരുന്നത്.
പിന്നീട് രഞ്ജിത് സിന്‍ഹയും മൊയിന്‍ ഖുറേഷിയും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ സിബിഐ പിടിച്ചെടുത്തു. സിബിഐ ഡയറക്ടറുടെ വസതിയില്‍ സിബിഐ സന്ദര്‍ശക പട്ടിക വയ്ക്കുകയും ഖുറേഷി സിന്‍ഹയെ കാണാന്‍ വരുന്നത് വ്യക്തമാവുകയും ചെയ്തു. സിബിഐയുടെ അന്വേഷണ പരിധിയില്‍ വരുന്ന ഖുറേഷി സന്ദര്‍ശകനായി സിബിഐ ഡയറക്ടറുടെ വസതിയില്‍ വന്നുപോവുന്നത് ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.
മൊയിന്‍ ഖുറേഷിയും രഞ്ജിത് സിന്‍ഹയും തമ്മിലുള്ള സംഭാഷണങ്ങള്‍ സിബിഐ അന്വേഷണത്തിന് വിധേയനാക്കിയ പ്രസാദ് കൊനെരുവിന്റെ മകനും ബിസിനസുകാരനുമായ പ്രദീപ് കൊനേരുവിനെ കുറിച്ചാണ് പിന്നീട് കണ്ടെത്തി.വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ആരോപണ വിധേയനായിരുന്നു ഇയാള്‍. സംഭാഷണത്തില്‍ നിന്ന് പ്രദീപ് മോയിന്‍ ഖുറേഷിയുടെ സഹായം തേടിയത് വ്യക്തമായിരുന്നു.
മേയ് 29ന് പ്രദീപ് വീണ്ടും ഖുറേഷിക്ക് അയച്ച കത്ത്: 'യജമാനനെ കാണുന്നത് പ്രധാനമാണ്, ഞങ്ങള്‍ക്ക് ഒരു അപ്പോയിന്റ്‌മെന്റ് ഉണ്ടോ?' ഖുറേഷി പറഞ്ഞു, 'ഇന്ന് യോഗം സ്ഥിരീകരിച്ചു 2.30 മണിക്ക്'. രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ രേഖപ്പെടുത്തിയ ഒരു പുസ്തകം 'കുരിശി' എന്ന പേരില്‍ ഒരു വ്യക്തി അന്ന് ഉച്ചയ്ക്ക് 2.40ന് അദ്ദേഹത്തെ കാണാന്‍ വന്നു. ഇത് കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരായ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചിരുന്നു
ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം ഖുറേഷിക്ക് അയച്ച കത്ത്: 'നായ ഉപേക്ഷിച്ചു, പുതിയ ജെഡിനോട് ബോസിനെ അറിയിക്കുമോ?' ഖുറേഷി മറുപടി പറഞ്ഞു, 'മെറ്റ് ബോസ്, അദ്ദേഹം ജെഡിയു ചെന്നൈയുമായി സംസാരിക്കും.'
2013 ആഗസ്തിലാണ് പ്രദീപിന്റെ പിതാവ് പ്രസാദ് മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം ലഭിക്കുകയും ചെയ്തു
ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കും ഇടയിലുണ്ടായ പോരിലും ഉയര്‍ന്നുകേള്‍ക്കുന്ന പേര് ഖുറേഷിയുടേതാണ്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ ഖുറേഷിയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജോയിന്‍ ഡയറക്ടര്‍ അസ്താന ആരോപിച്ചത്. എന്നാല്‍ ഹൈദരബാദ് സ്വദേശിയായ സതീഷ് ബാബു സന എന്നയാളില്‍ നിന്നും ഖുറേഷിയെ രക്ഷപ്പെടുത്താന്‍ അസ്താന മൂന്നു കോടി രൂപ കൈകൂലി വാങ്ങിയെന്നാരോപിച്ചാണ് അസ്താനക്കെതിരെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ കഴിഞ്ഞയാഴ്ച കുറ്റം ചുമത്തിയത്.