വടകര: കുറ്റിയാടി പക്രന്തളം ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൈസൂര്‍ സ്വദേശി കുമാര്‍(46) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാം വളവില്‍ നിയന്ത്രണം വിട്ട ലേറി കൊക്കയിലേക്ക് മറിയുകയായിരുന്നു.
ബംഗളൂരുവില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ക്ലീനര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമാറിvd]Jz മൃതദേഹം കുറ്റിയാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു കാരണം അന്തര്‍ സംസ്ഥാന ചരക്കു വാഹനങ്ങള്‍ പക്രന്തളം ചുരം വഴിയാണ് പോവുന്നത്.