നയന്‍താരയ്ക്ക് പുറകെ അശോക് ബാജ്‌പേയും അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുന്നു
ന്യൂഡല്‍ഹി: നയന്‍താര സൈഗാളിനെ പിന്തുണച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുമെന്ന് എഴുത്തുകാരന്‍ അശോക് ബാജ്‌പേയി. ജനലക്ഷങ്ങള്‍ക്ക് മുമ്പില്‍ വാചാലനാകുന്ന പ്രധാനമന്ത്രി മോഡി നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മൗനിയാകുകയാണ്.
രാജ്യത്തിന്റെ നാനാത്വം സംരക്ഷിക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. എഴുത്തുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും കേന്ദ്രസാഹിത്യ അക്കാദമിയും മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ എഴുത്തുകാരി നയന്‍താരയെ പോലുള്ളവരെ പിന്‍തുണയ്‌ക്കേണ്ട സമയമാണിതെന്നും അദേഹം പറഞ്ഞു.
1994ലാണ് അദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ഇന്നലെയാണ് ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്തോ ആംഗ്ലോ എഴുത്തുകാരിയും നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സൈഗാള്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയത്.