ഐഎസ്എല്‍: എടികെയെ വീഴ്ത്തി ബംഗളൂരു

Update: 2018-10-31 16:51 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്ത് എടികെയ്ക്ക് വീണ്ടും രക്ഷയില്ല. സ്വന്തം മൈതാനത്ത് നിലവിലെ റണ്ണേഴ്‌സ് അപായ ബംഗളൂരു എഫ് സിയാണ് കോപ്പലാശാന്റെ സംഘത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു എടികെയുടെ തോല്‍വി. ഒരു ഗോളിന് പിന്നിട്ട ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബംഗളൂരു ജയം പിടിച്ചത്. മല്‍സരത്തിലെ 15ാം മിനിറ്റില്‍ അണ്ടര്‍ 17 ലോകകപ്പ് താരം കോമള്‍ തട്ടാന്റെ ഗോളിലൂടെ എടികെയാണ് ലീഡെടുത്തത്. എവര്‍ട്ടന്‍ സാന്റോസിന്റെ മനോഹരമായ പാസ് സ്വീകരിച്ചാണ് തട്ടാന്‍ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മികുവിലൂടെ ബംഗളൂരു സമനില പിടിച്ചെടുത്തു. ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച പന്ത് മികു എടികെ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ നേടിയതോടെ രണ്ടാം പകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ലഭിച്ച ബംഗളൂരു 47ാം മിനിറ്റില്‍ എറിക് പാര്‍ട്ടാലുവിലൂടെ മല്‍സരത്തില്‍ ലീഡ് നേടി. എടികെയുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു മികുവിന്റെ ഗോള്‍. തുടര്‍ന്ന് ഇരുടീമും ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും 2-1ന്റെ പരാജയത്തോടെ എടികെയ്ക്ക് ബൂട്ടഴിക്കേണ്ടി വന്നു. ജയത്തോടെ 10 പോയിന്റുമായി ബംഗളൂരു ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. എടികെ അഞ്ചാം സ്ഥാനത്തുണ്ട്.
Tags:    

Similar News